Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunooj Sasidharan

America

സു​നൂ​ജ് ശ​ശി​ധ​ര​ൻ മ​ന്ത്ര ആ​ൽ​ബ​നി റീ​ജി​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്

ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂ​സ് (മ​ന്ത്ര) ആ​ൽ​ബ​നി മേ​ഖ​ല​യു​ടെ റീ​ജി​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (ആ​ർ​വി​പി) ആ​യി സു​നൂ​ജ് ശ​ശി​ധ​ര​ൻ ചു​മ​ത​ല​യേ​റ്റു.

ഇ​രു​പ​തി​ല​ധി​കം വ​ർ​ഷ​ത്തെ ഐ​ടി മേ​ഖ​ലാ പ​രി​ച​യ​മു​ള്ള സു​നൂ​ജ് ശ​ശി​ധ​ര​ൻ, ആ​ൽ​ബ​നി​യി​ലെ മ​ല​യാ​ളി ഹി​ന്ദു സ​മൂ​ഹ​ത്തി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. ആ​ൽ​ബ​നി ഹി​ന്ദു ടെ​മ്പി​ളി​ൽ ന​ട​ക്കു​ന്ന വി​വി​ധ ആ​ധ്യാ​ത്മി​ക - സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ

അ​തോ​ടൊ​പ്പം, ക്യാ​പി​റ്റ​ൽ ഡി​സ്ട്രി​ക്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (സി​ഡി​എം​എ) എ​ന്ന സം​ഘ​ട​ന​യു​മാ​യി ദീ​ർ​ഘ​കാ​ല ബ​ന്ധം പു​ല​ർ​ത്തു​ന്ന സു​നൂ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം, ട്ര​ഷ​റ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ തു​ട​ങ്ങി​യ വി​വി​ധ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സ​മൂ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും നേ​തൃ​ത്വ ശേ​ഷി​യി​ലൂ​ടെ​യും അ​ദ്ദേ​ഹം വ​ലി​യ അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ സു​നൂ​ജ് ശ​ശി​ധ​ര​ൻ, ഭാ​ര്യ ജ്യോ​തി​സ്, മ​ക​ൻ അ​ദ്വേ​ത്, മ​ക​ൾ അ​ദ്വി​ക എ​ന്നി​വ​രോ​ടൊ​പ്പം ആ​ൽ​ബ​നി​യി​ൽ താ​മ​സി​ക്കു​ന്നു.

സ​മൂ​ഹ ഐ​ക്യ​വും സ​നാ​ത​ന ധ​ർ​മ മൂ​ല്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന മ​ന്ത്ര​യു​ടെ ദൗ​ത്യ​ങ്ങ​ൾ​ക്ക് സു​നൂ​ജി​ന്‍റെ പ​രി​ച​യ​വും നേ​തൃ​ത്വ​വും വ​ലി​യ ശ​ക്തി​യാ​കു​മെ​ന്നും 2027 ജൂ​ലൈ​യി​ൽ ന​ട​ക്കു​ന്ന മ​ന്ത്ര ശാ​ക്തേ​യം ക​ൺ​വ​ൻ​ഷ​നി​ൽ ആ​ൽ​ബ​നി റീ​ജി​യ​ണി​ൽ നി​ന്നു​ള്ള ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ് സം​ഘ​ട​ന പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up